നഴ്‌സിംഗ് / ക്ലീനിംഗ് സ്റ്റാഫ്

Share:

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻൻറെർവ്യൂ നടത്തും.

നഴ്‌സിംഗ് സ്റ്റാഫിൻറെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിൻറെ രണ്ട് ഒഴിവുമാണുള്ളത്.
സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇൻറെർവ്യൂവിന് ഹാജരാകണം.

ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും.
അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
പ്രതിമാസം 9,000 രൂപയാണ് വേതനം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com
വെബ്‌സൈറ്റ്: www.keralasamakhya.org

Tagsnurse
Share: