നാഷണൽ സീഡ്സ് കോർപറേഷനിൽ ട്രെയിനി : അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 259 ഒഴിവുകളുണ്ട്. ഡൽഹിയിലുള്ള കോർപറേറ്റ് ഒാഫീസിലും വിവിധ ഇടങ്ങളിലെ റീജണൽ ഒാഫീസുകളിലുമായാണ് ഒഴിവുകൾ .
മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 58 ഒഴിവുകലാണുള്ളത്. ട്രേഡ്, ഒഴിവ്: ലീഗൽ -3, കന്പനി സെക്രട്ടറി -1, പ്രൊഡക്ഷൻ -27, മാർക്കറ്റിംഗ്-9, അഗ്രി. എൻജിനിയറിംഗ്-3, സിവിൽ എൻജിനിയറിംഗ്-2, എച്ച്.ആർ.-7, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്-7.
മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് 25 വയസുവരെ അപേക്ഷിക്കാം. സ്റ്റൈപ്പെൻന്റ് 41,360 രൂപ.
സീനിയർ ട്രെയിനി 78 ഒഴിവ്. ട്രെഡുകൾ: മാർക്കറ്റിംഗ്-48, എച്ച്. ആർ. -1, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് -6, അഗ്രികൾച്ചർ / പ്ലാന്റ് പ്രൊട്ടക്ഷൻ/ സീഡ്സ് പ്രൊട്ടക്ഷൻ-18, ക്വാളിറ്റി കൺട്രോൾ-2. ഉയർന്ന പ്രായപരിധി 23 വയസാണ്. സ്റ്റെെപ്പെൻഡ് 22,748 രൂപ.
ഡിപ്ലോമ ട്രെയിനി-12 ഒഴിവ്. ട്രേഡുകൾ: അഗ്രി. എൻജിനിയറിംഗ്-8, സിവിൽ എൻജിനിയറിംഗ്-4, ഉയർന്ന പ്രായപരിധി 23 വയസ്. സ്റ്റെെപ്പെൻഡ് 22,748 രൂപ.
ട്രെയിനി- 90 ഒഴിവ്. ട്രേഡുകൾ: അഗ്രികൾച്ചർ-27, എച്ച്.ആർ.-22, അക്കൗണ്ട്സ്-11, സ്റ്റോർ-11, ടെക്നീഷൻ(ഇലക്ട്രീഷൻ)-6, സ്റ്റോർ(ടെക്നിക്കൽ)-2, ഡേറ്റ എൻട്രി ഒാപ്പറേറ്റർ-11, ഉയർന്ന പ്രായപരിധി 23 വയസ്. സ്റ്റെെപ്പെൻഡ്17,578 രൂപ.
ട്രേയിനി മേറ്റ്(അഗ്രികൾച്ചർ)-21 ഒഴിവ്. 20 വയസാണ് ഉയർന്ന പ്രായപരിധി. സ്റ്റെെപ്പെൻഡ് 17,061 രൂപ.
അനുബന്ധ ട്രേഡിൽ ബിരുദ, ബിരുദാനന്തര യോഗ്യതകൾ, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വ്യത്യസ്ത വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.indiaseeds.com എന്ന വെബ്സെെറ്റിൽ ലഭിക്കും.
ഒാൺലെെനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 5.