ഗാര്‍ഹിക തൊഴിലാളി: 1000 പേര്‍ക്ക് ഉടന്‍ നിയമനം

സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്മെന്റ് ഉറപ്പുവരുത്തി നോര്‍ക്ക് റൂട്ട്സ് കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍പവര്‍ കമ്പനിയുമായി ധാരണപത്രം ഒപ്പുവച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അല്‍ദുര കമ്പനിയിലേക്ക് 30നും 50നും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്സ് മുഖാന്തരം തെരഞ്ഞെടുക്കും.
ശമ്പളം 110 കെ.ഡി (ഏകദേശം 25000 രൂപ).
തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ ജോലി ലഭിക്കും. തികച്ചും സൗജന്യമായാണ് നോര്‍ക്ക റൂട്സ് നിയമനം നടത്തുന്നത്.
താല്പര്യമുള്ളവര് norkadsw@gmail.com എന്ന ഇ മെയിലിൽ വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 എന്ന ടോള്‍ഫ്രീ നമ്പറിൽ ലഭിക്കും.