എൻ എം ഡി സി യിൽ ട്രെയിനി , എക്സിക്യൂട്ടീവ് ഒഴിവുകൾ
നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ ( ഹൈദരാബാദ് ) ട്രെയിനി , എക്സിക്യൂട്ടീവ് തസ്തികകളിൽ 300 ഒഴിവുകൾ.
267 എണ്ണം ട്രെയിനികളും 33 എണ്ണം എക്സിക്യൂട്ടീവ് കേഡറിലുമാണ് .
പരസ്യ വിജ്ഞാപന നമ്പര്‍: 01/2018
മെക്കാനിക്കല്‍ അസിസ്റ്റന്‍റ്(ട്രെയിനി) (മെക്കാനിക്കല്‍): ഒഴിവ് 44
(ജനറല്‍-22, ഒ.ബി.സി-3, എസ്.ടി-14, എസ്.സി-5)
യോഗ്യത: ഐ.ടി.ഐ (വെള്ടിംഗ്/മെഷീനിസ്റ്റ്/മോട്ടോര്‍ മെക്കാനിക്/ഡീസല്‍ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യന്‍)
പ്രായം: 1-6-2014 ന് 18 നും 30 നും മദ്ധ്യേ.
ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ 5 വര്‍ഷത്തെയും ഒ.ബി.സി നോണ്‍ ക്രിമിലെയര്‍) വിഭാഗത്തിനു 3 വര്‍ഷത്തെയും ഇളവുകള്‍ ലഭിക്കും. വിമുക്ത ഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 150 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍,
വിമുക്ത ഭടര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.)
ഓണ്‍ലൈന്‍ ആയി അപേക്ഷികുന്നവര്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയും ഓഫ് ലൈന്‍ ആയി
അപേക്ഷിക്കുന്നവര്‍ എസ്.ബി.ഐ ചെലാന്‍ വഴിയും ഫീസ് അടക്കണം.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലായിരികും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം. ഓഫ് ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ വെബ്സൈറ്റില്‍ നിന്നും ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 12
പരസ്യ വിജ്ഞാപന നമ്പര്‍: 02/2018
എക്സിക്യുട്ടീവ് കേഡറില്‍ 33 ഒഴിവും ജൂനിയര്‍ ഓഫീസര്‍ കേഡറില്‍ 54 ഒഴിവുകളുമാണ്ഉള്ളത്.
എക്സിക്യുട്ടീവ് കേഡര്‍: മൈനിംഗ്-8, സര്‍വേ-3, ജി. & ക്യു.സി-13, സി.& ഐ.ടി-7, ഇന്‍സ്ട്രുമെന്‍റേഷന്‍-1, ജിയോ ഫിസിക്സ്-4 ജൂനിയര്‍ ഓഫീസര്‍ കേഡര്‍: മെക്കാനിക്കല്‍ ട്രെയിനി-13, ഇലക്ട്രിക്കല്‍ ട്രെയിനി-8, മൈനിംഗ് ട്രെയിനി-29, ജി & ക്യു. സി ട്രെയിനി-4 പ്രായം: ജൂനിയര്‍ ഓഫീസര്‍ കേഡറില്‍ 35 വയസും എക്സിക്യുട്ടീവ് കേഡറില്‍ 45 വയസുമാണ് ഉയര്‍ന്ന പ്രായ പരിധി.
അപേക്ഷ അയക്കേണ്ട വിധം: www.nmdc.co.in എന്ന വെബ് സൈറ്റിലൂടെ .
പരസ്യ വിജ്ഞാപന നമ്പര്‍: 03/2018 (ആകെ ഒഴിവ് 169)
മെയിന്‍റനന്‍സ് അസിസ്റ്റന്‍റ്(മെക്കാനിക്കല്‍) ട്രെയിനി-114,
മെയിന്‍റനന്‍സ് അസിസ്റ്റന്‍റ് (ഇലക്ട്രിക്കല്‍) ട്രെയിനി-40,
എച്ച്.ഇ.എം(മെക്കാനിക്കല്‍)-ഗ്രേഡ് III (ട്രെയിനി) 4, എം.സി.ഒ
(ട്രെയിനി): 4, ഇലക്ട്രീഷ്യന്‍ ഗ്രേഡ് III (ട്രെയിനി) 4,
എച്ച്.ഇ.എം.ഓപ്പറേറ്റര്‍ ഗ്രേഡ് III (ട്രെയിനി) 2, ക്യു.സി.എ ഗ്രേഡ് III
(ട്രെയിനി) 5 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
വിശദവിവരങ്ങള്‍ www.nmdc.co.in എന്ന സൈറ്റില്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 12