നിഷ്-ൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം: നാഷണൽ ഇൻന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റൻറ് , കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റൻറ് എന്നീ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റൻറ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം.
ടീച്ചിംഗ് അസിസ്റ്റൻറ് തസ്തികയ്ക്കുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവംബർ 13
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://nish.ac.in/others/career സന്ദർശിക്കുക.