നിര്‍മിതി കേന്ദ്രയില്‍ അസി. എഞ്ചിനീയര്‍, സൈറ്റ് സൂപ്പര്‍ വൈസര്‍
കോഴിക്കോട് : ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ട്രെയിനി) സൈറ്റ് സൂപ്പര്‍ വൈസര്‍ (ട്രെയിനി) വിഭാഗത്തില്‍ ട്രൈയിനികളെ തിരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രെയിനിംഗ് കാലാവധി 6 മാസമാണ്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ വിഭാഗത്തിലേക്ക് സിവില്‍ എഞ്ചിനീയറിംങ്ങില്‍ ബിരുദവും സൈറ്റ് സൂപ്പര്‍ വൈസര്‍ വിഭാഗത്തിലേക്ക് സിവില്‍ എഞ്ചിനീയറിംങ്ങില്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. അസി.എഞ്ചിനീയര്‍ വിഭാഗത്തില്‍ ഒന്നും സൈറ്റ് സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ അഞ്ചും ഒഴിവുകളാണ് ഉളളത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈപ്പന്റും യാത്ര ബത്തയും നല്‍കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ഈ മാസം 26 ന് വൈകീട്ട് നാല് മണിക്കകം സിവില്‍ സ്റ്റേഷനില്‍ സി ബ്ലോക്കിലുളള ഓഫീസില്‍ ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
ഫോണ്‍ – 0495 2377707.