നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം

261
0
Share:

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ നിപാ പരിശോധന ലാബിലേക്ക് വിവിധ തസ്തികകളില്‍ മൂന്ന് മാസക്കാലയളവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ലാബ് ടെക്‌നീഷ്യന്‍ (4 ഒഴിവുകള്‍)

യോഗ്യത: ബി.എസ്.സി. എം.എല്‍.ടി ബിരുദം, പി. സി.ആര്‍ ടെസ്റ്റിംഗ് ലാബിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 25000 രൂപ. മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ (ഒരു ഒഴിവ്)

യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ്ങില്‍ ശരാശരി വേഗതയും നിര്‍ബന്ധം.

പ്രതിമാസ ശമ്പളം : 18000 രൂപ. ക്ലീനിംഗ് സ്റ്റാഫ്- (ഒരു ഒഴിവ്)

യോഗ്യത: ശാരീരികക്ഷമതയും ആശുപത്രിയില്‍ ശുചീകരണ പരിചയവും

പ്രതിമാസ ശമ്പളം – 15000 രൂപ.

പ്രായപരിധി 18 നും 45 നും ഇടയില്‍.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അനുബന്ധരേഖകളും പകര്‍പ്പുകളും ഐഡന്റിറ്റി, വയസ്സ് തെളിയിക്കുന്ന രേഖകളും സഹിതം സെപ്തംബര്‍ 13 ന് രണ്ടു മണിക്ക് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: