നൈറ്റ് വാച്ച്മാൻ അഭിമുഖം

വയനാട് : മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
എക്സ് സർവ്വീസ്മെൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എക്സ് സർവ്വീസ്മെൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 04935240351