എൻ എച്ച് പി സി അപേക്ഷ ക്ഷണിച്ചു: 173 ഒഴിവുകൾ

218
0
Share:

സീനിയർ മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് രാജ്ഭാഷാ ഓഫീസർ, ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ), സീനിയർ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഒഴിവുകളിലേക്ക് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ( NHPC ) അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവുകൾ: 173

സീനിയർ മെഡിക്കൽ ഓഫീസർ- 13 ഒഴിവുകൾ
അസിസ്റ്റന്റ് രാജ്ഭാഷാ- 7
ജൂനിയർ എഞ്ചിനീയർ (സിവിൽ)- 68
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)- 34
ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)- 31
സീനിയർ അക്കൗണ്ടന്റ്- 20

എൻ.എച്ച്.പി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.nhpcindia.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ പ്രോജക്ടുകൾ, പവർ സ്റ്റേഷനുകൾ, ഓഫീസുകൾ എന്നീവിടങ്ങളിൽ നിയമിക്കും.

ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ: 30

കൂടുതൽ വിവരങ്ങൾ http://www.nhpcindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsnhpc
Share: