പുതുവത്‌സരാശംസ

2021നെ ആത്മവിശ്വാസത്തോടെ, കരുതലോടെ, പ്രതീക്ഷയോടെ, വരവേൽക്കാം.
കരിയർ മാഗസിൻ വായനക്കാർക്കും അഭ്യുദയ കാംക്ഷികൾക്കും ഹൃദയപൂർവം, നവവത്‌സരാശംസ നേരുന്നു.
പുതുവൽസരത്തെ ലോകമെങ്ങും വരവേൽക്കുകയാണ്.
കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നു പോയിരിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ , പ്രിയപ്പെട്ടവരുടെ വേർപാടുകൾ, തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷമാണ് കടന്നു പോകുന്നത്.
അനുഭവങ്ങൾ പകർന്ന കരുത്ത് നമ്മുടെ വിശ്വാസങ്ങൾ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു.
വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കി.
ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് പ്രവേശിക്കാം.
സമൂഹനൻമയ്ക്കായി നമ്മുടെ കഴിവുകൾ വിനിയോഗിക്കാം.
രാജൻ പി തൊടിയൂർ
ചീഫ് എഡിറ്റർ
9495520361