നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

Share:

കണ്ണൂർ : സി-ഡിറ്റിൻറെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തുന്നു. ജനുവരി 24ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സി ഡിറ്റ് സിറ്റി സെൻറ്ര്‍, എറണാകുളം സി ഡിറ്റ് റീജിയണല്‍ സെൻറ്ര്‍, കണ്ണൂര്‍ റബ്‌കോ ഹൗസിലെ സി ഡിറ്റ് റീജിയണ്‍ സെൻറ്ര്‍ എന്നിവിടങ്ങളില്‍ വാക്ക് ഇൻറ്ര്‍വ്യൂ നടക്കും.

നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍:
യോഗ്യത- ബി ടെക്ക്/ ബി ഇ(സി എസ്/ഐ ടി)/ എം സി എ, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം.

അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ :
യോഗ്യത-എഞ്ചിനീയറിങ് ഡിപ്ലോമ ഇന്‍ ഐ ടി/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ബി സി എ/ ബി എസ് സി(സി എസ്), ഒരു വര്‍ഷം പ്രവൃത്തി പരിചയം.
പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണം.

വെബ്‌സൈറ്റ്: www.careers.cdit.org
ഫോണ്‍: 9895788311.

Share: