നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് : ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി യുജിസിക്കു വേണ്ടി നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് – നെറ്റ് പരീക്ഷ ഡിസംബർ ഒൻപതു മുതൽ 23 വരെ നടക്കും. കംപ്യൂട്ടർ അധിഷ്ഠിതമായി രണ്ടു ഫിഫ്റ്റുകളിൽ ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്. ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർ എഫ്) സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനുമുള്ള യോഗ്യതാ നിർണയ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
300 മാർക്കിന്റെ രണ്ടു ഭാഗങ്ങളായാണു പരീക്ഷ നടത്തുന്നത്. പാർട്ട് എയിൽ അൻ പ തും പാർട്ടി ബിയിൽ 100 ചോദ്യങ്ങളാണ് ഉണ്ടാവുക.
പാർട്ട് എ: എല്ലാ വിഭാഗക്കാർക്കും പൊതുവായുള്ളതായിരിക്കും. ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്, സീരീസ് ഫോർമേഷൻ, പസിൽസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാർട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
സെപ്റ്റംബർ30 വരെ www.nta.ac.in , www.ntanet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.ഒക്ടോബർ ഒന്നുവരെ ഫീസ് അടയ്ക്കാം.
അപേക്ഷാ ഫീസ്- 800 രൂപ. ഒബിസി വിഭാഗക്കാർക്ക്-400 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 200 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in / www.ntanet.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.