എന്‍.ഡി.എ. / നേവല്‍ അക്കാദമി പരീക്ഷ : പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ (രണ്ട്) യ്ക്ക് അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ ആറിനാണ് പരീക്ഷ
യോഗ്യത: എന്‍.ഡി.എ.യുടെ കരസേനാവിഭാഗത്തിലേക്കുള്ള യോഗ്യത പ്ലസ്ടുവാണ്. വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടു കൂടിയ പ്ലസ് ടുവാണ്.
പ്രായം: 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. …..
പരീക്ഷ മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് പരീക്ഷയുണ്ടാകുക. മാത്തമാറ്റിക്‌സിന് 300 മാര്‍ക്കിന്റെയും ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600 മാര്‍ക്കിന്റെയും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക.
.പരിശീലനസമയത്ത് 56,100 രൂപ സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് www.upsconline.nic.in സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂലായ് 06