നവോദയ: നവംബര്‍ 30 വരെ അപേക്ഷിക്കാം

236
0
Share:

തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍, അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിന് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷകര്‍ ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. അംഗീകൃത വിദ്യാലയങ്ങളില്‍ മൂന്ന്, നാല് ക്ലാസുകളില്‍ അധ്യയനവര്‍ഷം പൂര്‍ണമായി പഠിച്ചവരും 2006 മേയ് ഒന്നിനും 2010 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://navodaya.gov.in/nvs/en എന്ന വെബ് സൈറ്റുറ്റ് സന്ദര്‍ശിക്കുകയോ 0472 2849300, 2859664 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share: