തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന​​​​​യി​​​​​ൽ നാ​​​​​വി​​​​​ക്

316
0
Share:

തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന, കോസ്റ്റ്ഗാര്‍ഡ് നാവിക് തസ്തികയില്‍ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കാണ് അവസരം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ക​​​​​ണ​​​​​ക്ക്, ഫി​​​​​സി‌​​​​​ക്സ് എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഓ​​​​​രോ​​​​​ന്നി​​​​​നും 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക് നേ​​​​​ടി​​​​​യി​​​​​രി​​​​​ക്ക​​​​​ണം.എസ്.സി./എസ്.ടി. വിഭാഗത്തിനും ദേശീയ വിഭാഗത്തില്‍ അംഗീകാരംലഭിച്ച കായികതാരങ്ങള്‍ക്കും കോ​​​​​​​സ്റ്റ് ഗാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലി​​​​​​​രി​​​​​​​ക്കെ മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രു​​​​​​​ടെ ആ​​​​​​​ശ്രി​​​​​​​ത​​​​​​​ർ​​​​​​​ക്കും മാ​​​​​​​ർ​​​​​​​ക്കി​​​​​​​ൽ അ​​​​​​​ഞ്ചു ശ​​​​​​​ത​​​​​​​മാ​​​​​​​നം ഇ​​​​​​​ള​​​​​​​വു ല​​​​​​​ഭി​​​​​​​ക്കും.

പ്രാ​​​​​​​യം: 18-22 വ​​​​​യ​​​​​സ്. 2021 ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി​​​​​​​ക്കു മൂ​​​​​​​ന്നും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു​​​​​​​ലഭിക്കും.
ശ​​​​​​​ന്പ​​​​​​​ളം: തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ 20,000 രൂ​​​​​​​പ. കൂ​​​​​​​ടാ​​​​​​​തെ മ​​​​​​​റ്റാ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളും ല​​​​​​​ഭി​​​​​​​ക്കും.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത: ഉ​​​​​​​യ​​​​​​​രം- കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് 157 സെ.​​​​​​​മീ., നെ​​​​​​​ഞ്ച​​​​​​​ള​​​​​​​വ്- ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​കം, കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് അ​​​​​​​ഞ്ചു സെ.​​​​​​​മീ. വി​​​​​​​കാ​​​​​​​സം. തൂ​​​​​​​ക്കം ഉ​​​​​​​യ​​​​​​​ര​​​​​​​ത്തി​​​​​​​നും പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​നും ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​കം.
കാ​​​​​​​ഴ്ച​​​​​​​ശ​​​​​​​ക്തി: 6/24 (Good Eye). 6/24 (Bad Eye). സാ​​​​​​​ധാ​​​​​​​ര​​​​​​​ണ കേ​​​​​​​ൾ​​​​​​​വി​​​​​​​ശ​​​​​​​ക്തി​​​​​​​യും ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​മു​​​​​​​ള്ള പ​​​​​​​ല്ലു​​​​​​​ക​​​​​​​ളും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. അം​​​​​​​ഗ​​​​​​​വൈ​​​​​​​ക​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​രു​​​​​​​ത്.

1/2021 ബാ​​​​​​​ച്ചി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്. 2021 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും. അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ലും മും​​​​​​​ബൈ, ചെ​​​​​​​ന്നൈ, കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത, വി​​​​​​​ശാ​​​​​​​ഖ​​​​​​​പ​​​​​​​ട്ട​​​​​​​ണം, ഗാ​​​​​​​ന്ധി​​​​​​​ന​​​​​​​ഗ​​​​​​​ർ, നോ​​​​​​​യി​​​​​​​ഡ, ഒ​​​​​​​റീ​​​​​​​സ എ​​​​​​​ന്നി​​​​​​​വ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളുണ്ട് .

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം: www.joincoastguard.org എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് മു​​​​​​​ഖേ​​​​​​​ന ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഡി​​​​​സം​​​​​ബ​​​​​ർ 07

Share: