ഏഴിമല നേവല്‍ അക്കാദമിയില്‍ ബി.ടെക് എന്‍ട്രി സ്കീം

315
0
Share:

എഴിമാ ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ ബി.ടെക് കോഴ്സിനു പ്രവേശനം ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാൽ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ബി.ടെക് ബിരുദവും 56100-110700 രൂപ ശമ്പളവും നേവിയില്‍ സബ് ലെഫ്റ്റനന്‍റ് പദവിയും ലഭിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70% മാര്‍ക്കൊടെ പ്ലസ്ടു. എസ്.എസ്.എല്‍ സി തലത്തിലോ പ്ലസ്‌ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50
5 മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷക൪ 2017 ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതിയിരിക്കണം. ജെ.ഇ.ഇ (മെയിന്‍) അഖിലേന്ത്യാ റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 2.1.1999 നും 1.7.2001 നും ഇടയിൽ.
ശാരീരിക യോഗ്യത: ഉയരം: 157 സെ. മീ, പ്രായത്തിനനുസരിച്ച തൂക്കം, മികച്ച കാഴ്ച ശക്തി. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30

 

Share: