നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്

Share:

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസർ തസ്തികയിലേക്കും യോഗ്യത നൽകുന്ന യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന് നടത്തും.

സി ബി എസ് ഇ യുടെ ഷോര്‍ട്ട് നോട്ടിഫിക്കേഷന്‍ പ്രകാരം വലിയ മാറ്റങ്ങളുമായാണ് പുതിയ പരീക്ഷ നട ത്തുന്നത്. നിലവിലുള്ള മൂന്ന് പേപ്പര്‍ എന്നത് രണ്ടായി ചുരുക്കി. നിലവിൽ 50 ചോദ്യങ്ങള്‍ ഉള്ള ജനറല്‍ പേപ്പറിന്‍റെ ഘടനയില്‍ മാറ്റമില്ലെങ്കിലും സമയം 15 മിനിറ്റ് കുറച്ചിട്ടുണ്ട്. മുമ്പ് 75 മിനിറ്റ് ഉണ്ടായിരുന്ന ജനറല്‍ പേപ്പറിന്‍റെ സമയം 60 മിനിറ്റ് ആക്കി .
മുന്‍ വര്‍ഷങ്ങളില്‍ രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന ഓപ്ഷണല്‍ പേപ്പര്‍ ഇനി മുതല്‍ ഒറ്റ പേപ്പര്‍ മാത്രമായി നടത്തും. പേപ്പര്‍ -2 (50 ചോദ്യങ്ങള്‍ 75 മിനിറ്റ്), പേപ്പര്‍-3 (75 ചോദ്യങ്ങള്‍, 150 മിനിറ്റ്) എന്നിവക്ക് പകരം ഇനി 100 ചോദ്യങ്ങക്കായി 120 മിനിറ്റ് പരീക്ഷയായാണ്‌ ഓപ്ഷണല്‍ പേപ്പര്‍ നടത്തുക.

ഒരു ദിവസത്തെ മുഴുവന്‍ അധ്വാനമായിരുന്നു നെറ്റ് പരീക്ഷ എങ്കില്‍, ഇനി മുതല്‍ പരീക്ഷ രാവിലെ 9.30ന് തുടങ്ങി ഒരു മണിക്ക് അവസാനിക്കും.

ജനറല്‍ വിഭാഗത്തിന്‍റെ പ്രായ പരിധി രണ്ട് വര്‍ഷം ഇളവ് നല്‍കി 30 ആക്കിയിട്ടുണ്ട്.

www.cbsenet.nic.in / www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി ഏപ്രിൽ അഞ്ച്.
ഭാഷാവിഷയങ്ങളുൾപ്പെടെ 84 വിഷയങ്ങളിലാണ് പരീക്ഷ. 91 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുമ്പോൾ കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ.

Share: