ദേശീയ സാങ്കേതിക ദിനം: അപേക്ഷ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019 ലെ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഐ.ടി.ഐ, പോളിടെക്‌നിക് കോളേജ്, എൻജിനീയറിംഗ് കോളേജ്, സർവകലാശാല എൻജിനീയറിംഗ് വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ ഫോറം, നിർദ്ദേശങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.kscste.kerala. gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി എപ്രിൽ 10 വൈകിട്ട് അഞ്ച് വരെ.