നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷനിൽ 99 ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സ്മോൾ ഇൻഡസ്ട്രീസ്കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലെ 99 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്/ മാർക്കറ്റിംഗ്,
ചീഫ് മാനേജർ(ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്),
ഡെപ്യൂട്ടി മാനേജർ (ഹിന്ദി ഒാഫീസർ, ബിസിനസ് ഡെവലപ്മെന്റ് / മാർക്കറിംഗ്, ഇലക്ട്രിക്കൽ, പ്ലാസ്റ്റിക്സ്, ലോ, ഐടി, സിവിൽ),
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്),
അസിസ്റ്റന്റ് മാനേജർ (സീനിയർ ട്രാൻസലേറ്റർ,
ബിസിനസ് ഡെവലപ്മെന്റ്/ മാർക്കറ്റിംഗ്, ഐടി, ഇലക്ട്രോണിക്സ്, കെമിക്കൽ)
അസിസ്റ്റന്റ് മാനേജർ(ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്),
സിസ്റ്റം ഒാപ്പറേറ്റർ ഗ്രേഡ് – III എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഒാൺലെെൻ ആയി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ: www.nsic.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 20.