എന്‍എപിഡിഡിആര്‍ റിസോഴ്‌സ് ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ പദ്ധതി(എന്‍എപിഡിഡിആര്‍)യുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍, ജില്ലാതല റിസോഴ്‌സ് ടീം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ റിസോഴ്‌സ് ടീമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള സേവന സന്നദ്ധരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മാനദണ്ഡങ്ങള്‍:- പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസമുള്ളവര്‍. ലഹരി വിരുദ്ധ മേഖലയില്‍ (ഇന്റഗ്രേറ്റഡ് റീഹാബിലേഷന്‍ സെന്റര്‍ ഫോര്‍ അഡിക്ടസ് ) ഐആര്‍സിഎ കളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍. സോഷ്യല്‍ വര്‍ക്ക് /സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍. ട്രെയിനിംഗ് മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. സന്നദ്ധ സേവന തത്പരരായിരിക്കണം.

പദ്ധതിയുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ റിസോഴ്‌സ് പേഴ്‌സണായി പങ്കെടുക്കുവാന്‍ താത്പര്യ സന്നദ്ധതയുള്ളവരായിരിക്കണം. അപേക്ഷകര്‍ ബയോഡേറ്റ തയ്യാറാക്കി dsjopta@gmail.com എന്ന ഈമെയില്‍ വഴി
ജൂൺ 30ന് മുന്‍പായി നല്‍കണം.

ഫോണ്‍: 0468 2325168, 8281999004.

Share: