നൈപുണ്യ പരിശീലനം : നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖേന നോര്‍ക്ക റൂട്ട്‌സ് സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പ്രതിവര്‍ഷം 2000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിശീലനം ലഭിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്.
മറ്റുള്ളവർക്ക് , കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും.
താല്‍പര്യമുളളവര്‍ ആഗസ്ത് 14 മുമ്പ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ല്‍. ടോള്‍ ഫ്രീ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭിക്കും.