നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപ്പറേഷനിൽ 21 ഒഴിവുകൾ

Share:

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപ്പറേഷൻ 21 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, ജൂനിയർ ഓഫീസർ, മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

സീനിയർ മാനേജർ (മൈനിംഗ്)- 1 ഒഴിവ്
സീനിയർ മാനേജർ (ഫിനാൻസ്)- 2 ഒഴിവുകൾ
മാനേജർ (ഫിനാൻസ്)- 4 ഒഴിവുകൾ
മാനേജർ (മൈനിംഗ്)- 5 ഒഴിവുകൾ
മാനേജർ (കൊമേഴ്സ്യൽ)- 2 ഒഴിവുകൾ
ഡെപ്യൂട്ടി ജനറൽ മാനേജർ (മൈനിംഗ്)- 1 ഒഴിവ്
അസിസ്റ്റന്റ് ജനറൽ മാനേജർ (മൈനിംഗ്)- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ (മൈനിംഗ്)- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ (സർവേ)- 1 ഒഴിവ്
ജൂനിയർ ഓഫീസർ- 1 ഒഴിവ്
ഷോട്ട്ഫയർ- 2 ഒഴിവുകൾ

മൈനിംഗ്, ഫിനാൻസ്, കൊമേഴ്സ്യൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

എക്സിക്യൂട്ടീവ് ഗ്രേഡ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. സൂപ്പർവൈസർ ഗ്രേഡ് തസ്തികകളിലേക്ക്  250 രൂപയും വർക്ക്മാൻ തസ്തികയിലേക്ക്  150 രൂപയും .

കൂടുതൽ വിവരങ്ങൾ https://www.nmdc.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി:  ജൂൺ 16

Tagsnmdc
Share: