വീണ- അധ്യാപക ഒഴിവ്
തിരുഃ ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം.