മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

306
0
Share:

എറണാകുളം: ലൈഫ് മിഷന്‍  ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ ) അല്ലെങ്കില്‍ തതുല്യം, എം.എസ് ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് /മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, പ്രവര്‍ത്തി പരിചയം (സ്പീഡ് ആന്റ് എഫിഷ്യന്‍സി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം).

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 9 ബുധനാഴ്ച രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം കാക്കനാട് സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2422221

Share: