മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ്

Share:

കണ്ണൂർ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ വൃദ്ധസദനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് പേരെ-ഒരു പുരുഷൻ, ഒരു സ്ത്രീ നിയമിക്കുന്നു.

യോഗ്യത: എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.

പ്രായപരിധി: പരമാവധി 50 വയസ്സ്.

ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

യോഗ്യതയുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് യോഗ്യത തെളിയിക്കുന്ന സർട്ടിക്കറ്റ് സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി വാക് ഇൻ ഇൻറെർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ അഴീക്കോട് ഗവ. വൃദ്ധ സദനത്തിൽ നിന്നും ലഭിക്കും.

ഫോൺ: 04972771300.

Share: