എം ടെക് പ്രവേശനം

Share:

സി-ഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്റ് ഡി.സി.ഐ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി , ഇലക്‌ട്രോണിക്‌സില്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡ്ഡ് സിസ്റ്റംസ്, എന്നീ വിഷയങ്ങളിലാണ് എം ടെക് നല്‍കുന്നത്. ഈ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് സിഡാക്കിലെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും പഠന ശേഷം രണ്ടു വര്‍ഷം വരെ സ്റ്റൈപ്പെന്റോടെ ഇന്റെണ്‍ഷിപ്പിനും അവസരം ലഭിക്കും.

ജൂണ്‍ 12 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : erdciit.ac.in

ഫോണ്‍ : 0471 2723333. എക്‌സറ്റന്‍ഷന്‍ നം. 250, 295, 9847824039, 9495825577.

Share: