മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

Share:

തിരുവനന്തപുരം:  പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ 5,6 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ഒരുലക്ഷമോ അതിൽക്കുറവോ ആയവർക്ക് അപേക്ഷിക്കാം. പ്രക്തന ഗോത്ര വർഗക്കാർക്ക് വരുമാന പരിധി ബാധകമല്ല.

വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം.

വിശദവിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ഐ.ടി.ഡി.പി നെടുമങ്ങാട്, ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസർ വാമനപുരം/ നെടുമങ്ങാട് / കാട്ടാക്കട ഓഫീസുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിലോ സീനിയർ സൂപ്രണ്ട് , അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കട്ടേല , ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫെബ്രുവരി 15ന് മുൻപായി സമർപ്പിക്കണം.

Share: