മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ വിവിധ കോഴ്‌സുകൾ
ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിലെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം, പേഴ്‌സണാലിറ്റി എൻഹാൻസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് പ്രോഗ്രാം, റൊബോട്ടിക്‌സ് കോഴ്‌സ്, ജാവാ പ്രോഗ്രാമിങ്, ഫോറിൻ ലാംഗ്വജ് എന്നിവയിൽ അപേക്ഷിക്കാം.
എൻജിനിയറിങ് ബിരുദധാരികൾക്കും അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തര ബിരുദം (എം.സി.എ, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ്), കമ്പ്യൂട്ടർ സയൻസ്, ഐ.ടി ഇലക്‌ട്രോണിക്‌സ് ഡിപ്ലോമ/ബി.എസ്.സി, ബി.സി.എ ബിരുദം നേടിയ വിദ്യാർഥികൾക്കും എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിനും ജാവാപ്രോഗ്രാമിങിനും അപേക്ഷിക്കാം.
15,000 രൂപയും ജി.എസ്.ടിയുമാണ് 40 ദിവസത്തെ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്‌സിന്റെ ഫീസ്. 120 മണിക്കൂറിന്റെ ജാവാ പ്രോഗ്രാമിങിന് 6,000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ നേടിയവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും പേഴ്‌സണാലിറ്റി എൻഹാൻസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ അപേക്ഷിക്കാം. 40 ദിവസത്തെ കോഴ്‌സിന് 8,000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് വിഷയങ്ങളിൽ ബിരുദമോ ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമയോ നേടിയവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും റോബോട്ടിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം. 120 മണിക്കൂറാണ് ക്ലാസ്. 6,000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
ഫ്രഞ്ച്, ജർമൻ, റഷ്യൻ ഭാഷകളിലെ ഫോറിൻ ലാംഗ്വേജ് കോഴ്‌സിനും അപേക്ഷിക്കാം. 60 മണിക്കൂറുള്ള കോഴ്‌സിന് 4,500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
വിലാസം: ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി. ജംഗ്ഷൻ തിരുവനന്തപുരം.
ഫോൺ: 0471-2307733, 8547005050.