കുസാറ്റില്‍ 32 ടെക്നീഷ്യന്‍സിനെ ആവശ്യമുണ്ട്
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജിയുടെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലേക്ക് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലായി 32 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
പരസ്യ വിജ്ഞാപന നമ്പര്‍: G2/SOE/T.S/2008(Contract)/Vol.IV
ടെക്നീഷ്യ൯ ഗ്രേഡ് I, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (മെട്രോളജി ലാബ്)-1
യോഗ്യത : മെഷീനിസ്റ്റ് ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ. ശമ്പളം: 19000 രൂപ
ടെക്നീഷ്യ൯ ഗ്രേഡ് I, മെക്കാനിക്കൽ എന്‍ജിനീയറിംഗ് (ഹീറ്റ് & മസ് ട്രാന്‍സ്ഫ൪ ലാബ്, തെര്‍മൽ ലാബ്)-1
യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ. ശമ്പളം: 19000 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (ഫ്ലൂയിഡ് മെക്കാനിക്കല്‍ ലാബ്)-1
യോഗ്യത: പ്ലംബര്‍ ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് II, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് -2
യോഗ്യത: മെഷീനിസ്റ്റ് ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ യും മൂന്ന്‍
വര്‍ഷം മുന്‍ പരിചയവും.
ശമ്പളം: 22200 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് -3
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ത്രിവത്സര ഡിപ്ലോമ.
ശമ്പളം: 26500 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, സിവില്‍ എന്‍ജിനീയറിംഗ് -1
യോഗ്യത: സര്‍വേ ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, സിവില്‍ എന്‍ജിനീയറിംഗ് -2
യോഗ്യത: ഡ്രോട്സ്മാ൯ (സിവില്‍) ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ യും 3 വര്‍ഷം മുന്‍ പരിചയവും.
ശമ്പളം: 22200 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് I, സിവില്‍ എന്‍ജിനീയറിംഗ്-1
യോഗ്യത: CAD ല്‍ മുന്‍ പരിചയത്തോടെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിൽ
ഡിപ്ലോമ. ശമ്പളം: 26500 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് I,സേഫ്റ്റി & ഫയര്‍ എന്‍ജിനീയറിംഗ്-1
യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ.
ശമ്പളം: 26500 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, സേഫ്റ്റി & ഫയര്‍ എന്‍ജിനീയറിംഗ്-1
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ട്രേഡില്‍ ഫസ്റ്റ് ക്ലാസ്സോടെ ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്
(ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് & മെഷര്‍മെന്‍റ് ലാബ്)-3
യോഗ്യത: ഇലക്ട്രിക്കല്‍ ട്രേഡില്‍ ഫസ്റ്റ് ക്ലാസ്സോടെ ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നീഷ്യന്‍ ഗ്രേഡ് I, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് (പവര്‍ ഇലക്ട്രോണിക്സ്)-3
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-1(പവര്‍ ഇലക്ട്രോണിക്സ് & അഡ്വാന്‍സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ലാബ്)-2
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ.
ശമ്പളം: 26500 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -1 , ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് (മെഷര്‍മെന്‍റ് ലാബ്)-1
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ.
ശമ്പളം: 26500 രൂപ
ടെക്നീഷ്യ൯ ഗ്രേഡ് I, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് -4
യോഗ്യത: ഇലക്ട്രോണിക്സ് ട്രേഡില്‍ ഫസ്റ്റ് ക്ലാസ്സോടെ ഐ.ടി.ഐ
ശമ്പളം: 19000 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -1, ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് -1
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സരഡിപ്ലോമ.ശമ്പളം: 26500 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് I, കമ്പ്യൂട്ടര്‍ സയന്‍സ്-1
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ, അല്ലെങ്കില്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കെഷനിലോ, കമ്പ്യൂട്ടര്‍ സയന്‍സിലോ ബിരുദം. അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയോടെ ബിരുദവും PGDCA യും.
ശമ്പളം: 26500 രൂപ
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 1, ഇന്‍ഫര്‍മേഷ൯ ടെക്നോളജി-2
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിൽ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ, അല്ലെങ്കില്‍, കമ്പ്യൂട്ടര്‍ സയന്‍സിലോ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദം, അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയോടെ ബിരുദവും PGDCA യും
ശമ്പളം: 26500 രൂപ
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാക്കാര്‍ക്ക് 610 രൂപ, പട്ടിക വിഭാഗക്കാര്‍ക്ക് 120 രൂപ, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫർ വഴി ഫീസ് അടക്കം.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.cusat.ac.in
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 27
ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5