മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ്

Share:

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെൻറും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവായ ‘ദിശ 2023’ മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെൻറില്‍ നടക്കും.
നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ 30-ല്‍പരം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ എത്തും. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ ആണ്. ഡിപ്ലോമ,
ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്സ്.
വിശദവിവരങ്ങള്‍ക്ക് : ഫോണ്‍: 0477 2230624

Share: