മെഗാ റിക്രൂട്ട്‌മെൻറ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ആലപ്പുഴ: ജില്ല എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് ചേര്‍ത്തല മുന്‍സിപ്പാലിറ്റി നൈപുണ്യ കോളേജ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന മെഗാ റിക്രൂട്ട്‌മെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ ആരംഭിച്ചു.
മുപ്പതോളം പ്രമുഖ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്ലസ് ടു ഡിപ്ലോമ ബിരുദം ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്.
ചേര്‍ത്തല താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 28ന് ചേര്‍ത്തല മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക് : 0477- 2230624, 8304057735.