മെഡിക്കൽ ഓഫീസർ ഒഴിവ്
എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി -അഡിക്ഷൻ സെൻററിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മോഡേൺ മെഡിസിനിൽ ബിരുദമോ (എം.ബി.ബി.എസ്.) തത്തുല്യ യോഗ്യതയോ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 26 ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രായപരിധി 18- 41വയസ്സ്.
ഫോൺ : 0484 2360802