എയറോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍: താത്കാലിക ഒഴിവ്

Share:

കാക്കനാട്ജില്ലയിലെ ഒരു കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന എയറോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്‌റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : അംഗീകൃത സര്‍വകലാശാല ബിരുദം, സി സര്‍ട്ടിഫിക്കറ്റ് എന്‍സിസി എയര്‍ വിംഗ്, എയറോ മോഡലിംഗ് സ്‌റ്റോര്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം, ഇംഗ്ലീഷ് എഴുതാനും സംസാരിക്കുവാനുമുള്ള കഴിവ്, വിമാന മാതൃകകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. വിമുക്ത ഭടന്മാരുടെ അഭാവത്തില്‍ മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും.
പ്രായം: 2018 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം 27800 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 24 നു മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share: