മെഡിക്കൽ ഓഫീസർ ഒഴിവ്

തിരുവനന്തപുരം : ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.
ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന് സമീപത്തെ ആരോഗ്യഭവൻ കെട്ടിടത്തിലെ പ്രോഗ്രാം മാനേജറുടെ ഓഫീസിലെത്തണം.
പ്രായം 50 വയസിൽ താഴെയായിരിക്കണം.
എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ/ റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.