മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം)

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.എ.എം.എസ്., എം.ഡി(കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം.
തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം.
താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.