മെഡിക്കൽ ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
യോഗ്യത:എം.ബി.ബി.എസ് (നാകോയുടെ ഏതെങ്കിലും ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിച്ച പരിശീലനം അധികയോഗ്യതയായി കണക്കാക്കും) പ്രതിമാസ ശമ്പളം 36,000 രൂപ. ഉദ്യോഗാർത്ഥികൾ ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, മേൽവിലാസം തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഡിസംബർ 16ന് രാവിലെ 11ന് ഇന്റർവ്യൂവിനെത്തണം.
കരാർ കാലാവധി ഒരു വർഷമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപന മേധാവിയുമായി കരാറിൽ ഒപ്പുവയ്ക്കണം.