മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

Share:

പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലക്ഷണീയം. പ്രായപരിധി 25-45.
താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജൂണ്‍ 12 നകം അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ എത്തിക്കണം.
ഫോണ്‍- 04924 254382.

Share: