മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം.
പ്രായം 25നും 40നും മധ്യേ.
യോഗ്യരായവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകൾ സഹിതം മാര്‍ച്ച് 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍: 0477 2282367, 2282368, 2282369.