മെഡിക്കല്‍ കോളേജില്‍ ഒഴിവുകൾ
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക്സ് വിഭാഗത്തില്‍ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (1), സീനിയര്‍ റസിഡൻറ് (1), സൈക്യാട്രി, ഫോറന്‍സിക് മെഡിസിന് എന്നീ വിഭാഗങ്ങളില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ റസിഡൻറ് (1 വീതം) തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും.
സീനിയര്‍ റസിഡൻറി ൻ റെ അഭാവത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡൻറിനെയും പരിഗണിക്കും. മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി-അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഡി/എംഎസ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഎന്‍ബി/എംബിബിഎസ്, തിരുവിതാംകൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത.
താല്പര്യമുള്ളവര് ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഫീസില്‍ വാക്ക്-ഇന്‍ ഇൻറര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.