മെഡിക്കല്‍ കോളേജില്‍ ഒഴിവുകൾ

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓട്ടിസം സെന്ററിലേക്ക് ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ഒക്പേഷന്‍ തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര് അസ്സല് രേഖകളും പകര്‍പ്പും സഹിതം സെപ്തംബര്‍ 11ന് രാവിലെ 11.30ന് ഓഫീസില്‍ എത്തണം.