മെഡിക്കൽ ഓഫീസർ : അഭിമുഖം ജൂൺ 25ന്

Share:

കോട്ടയം:  ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജൂൺ 25ന് രാവിലെ 11ന് നാഗമ്പടം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും.

യോഗ്യത: ബി.എച്ച്.എം.എസ് അല്ലെങ്കിൽ ഹോമിയോപ്പതിയിൽ എം.ഡി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 18നും 45നും ഇടയിൽ.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 10.30 ന് റിപ്പോർട്ട് ചെയ്യണം.
വിശദവിവരങ്ങൾ 0481 2583516 എന്ന നമ്പരിൽ ലഭിക്കും.

Share: