മെഡിക്കൽ ഓഫീസർ നിയമനം

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന എഫ്.എൽ.ടി.സികളിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
ദിവസവേതനം/ കരാറടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം മെയ് ആറിന് രാവിലെ 10 മണിക്ക് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന എൻ.എച്ച്.എം ഓഫീസിൽ ഹാജരാവണം.
കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.