താല്‍ക്കാലിക നിയമനം ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ (കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖാന്തിരം) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാന്‍ അറ്റന്‍ഡറുടെ ഒരു ഒഴിവാണുള്ളത്.

യോഗ്യത: എസ്.എസ്.എല്‍.സി.

ശമ്പളം: 7000 രൂപ

ഒരു വര്‍ഷമാണ് കാലാവധി.

താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 22 രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം.

Share: