ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

പത്തനംതിട്ട: കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഹോമിയോപ്പതിയില്‍ പി.ജി ബിരുദമുണ്ടായിരിക്കണം. പ്രതിമാസം 28600 രൂപ വേതനം ലഭിക്കും.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 31ന് രാവിലെ 10ന് അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 226063.

ഹോമിയോപ്പതി ഫാര്‍മസിസ്റ്റ്

പത്തനംതിട്ട: ജില്ലയില്‍ ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ് വരുന്നതിന് അനുസരിച്ച് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ഫാര്‍മസിസ്റ്റുമാരുടെ പട്ടിക തയാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ എന്‍സിപി, സിസിപി യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 31ന് രാവിലെ 11.30ന് അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 226063.

Share: