മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു

261
0
Share:

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 32,000 രൂപ. എം.ബി.ബി.എസ്, നാക്കോ അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള പരിശീലനം(ജനറല്‍ മെഡിസിന്‍ വിഷയത്തില്‍ എം.ഡി/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന) എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നവംബര്‍ 30ന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2350200

Share: