കേരള മീഡിയ അക്കാദമി ഡയറക്ടര്‍ നിയമനം

137
0
Share:

എറണാകുളം: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപന രംഗത്തെ പരിചയം എന്നിവ അഭിലഷണീയം.
കുറഞ്ഞ പ്രായ പരിധി: 40 വയസ്സ്.
പ്രതിമാസ വേതനം: 50,000/- രൂപ.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ ഒക്ടോബര്‍ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030

Share: