മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

314
0
Share:

തിരുവനന്തപുരം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഉചിതമാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്‌റ്റേറ്റ് ‌മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ ഒക്ടോബർ 10 – വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www. medicalcouncil.kerala.gov.in.

Share: