മെഷീന്‍ ഓപ്പറേറ്റര്‍ സ്ഥിര നിയമനം

Share:
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ  മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്തുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഓപ്പണ്‍, ഈഴവ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ് ഒഴിവുകള്‍.  റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് മെക്കാനിക്  ഐ.ടി.ഐ. , റഫ്രിജറേഷന്‍ പ്ലാന്റില്‍ കംപ്രസര്‍ ഓപ്പറേഷനില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ ആഗസ്റ്റ് 14നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രായം 2018 ജനുവരി ഒന്നിന് 18നും 41നുമിടയില്‍.  നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Share: