കിക്മയിൽ എം ബി എ സ്‌പോട്ട് അഡ്മിഷൻ

263
0
Share:

കണ്ണൂർ: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം ബി എ 2019-21 ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ഫെബ്രുവരി 25 ന് സൗത്ത് ബസാറിലുള്ള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ രാവിലെ 10 മണി മുതൽ നടത്തുന്നതാണ്.

കേരള സർവകലാശാലയുടെയും എ ഐ സി ടി ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ് സി/എസ് ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

ഫോൺ: 8547618290, 9995302006.

Share: