മേട്രണ്‍ കം റസിഡൻറ് ട്യൂട്ടര്‍ നിയമനം

Share:

എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലും, ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും,പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡൻറ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ (2022 മാര്‍ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

പ്രവൃത്തി സമയം, വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രായപരിധി .2022 ജനുവരിഒന്നിന് 40 വയസ്സ് അധികരിക്കരുത്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ
(ഫോണ്‍ : 0484 2422256) ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ഓഫീസ്,
അങ്കമാലി , പറവൂര്‍ , മൂവാറ്റുപുഴ , കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന
ഓഫീസുകളുമായോ ബന്ധപ്പെടണം

Share: